അടൂർ : ഐ.എച്ച്.ആർ.ഡിയുടെ നിയന്ത്രണത്തിലുള്ള അപ്ളൈഡ് സയൻസ് കോളേജിൽ കൊമേഴ്സ് ബ്ളോക്കിനുവേണ്ടി നിർമ്മിച്ച പുതിയ ബ്ളോക്കിന്റെ ഉദ്ഘാടനം 12ന് വൈകിട്ട് 3.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ നിർവഹിക്കും. സംസ്ഥാന സർക്കാർ പ്ളാൻ ഫണ്ടിൽ നിന്നും 35 ലക്ഷം രൂപ ചെലവഴിച്ച് പൊതുമരാമത്ത് വകുപ്പാണ് പുതിയ ബ്ളോക്ക് നിർമ്മിച്ചത്.ചടങ്ങിൽ ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.കെ.ടി.ജലീൽ അദ്ധ്യക്ഷതവഹിക്കും.ആന്റോ ആന്റണി എം. പി, ചിറ്റയം ഗോപകുമാർ എം.എൽ.എ എന്നിവർ മുഖ്യാതിഥികൾ ആയിരിക്കും.