ചെങ്ങന്നൂർ: ജല അതോറിറ്റി കുന്നത്തുമല ജലസംഭരണിയിൽ നിന്നുള്ള പ്രധാന പൈപ്പ് മാറ്റി സ്ഥാപിക്കുന്ന ജോലികൾ നടക്കുന്നതിനാൽ 12 മുതൽ ഒരാഴ്ചത്തേക്കു കിഴക്കേനട, ടൗൺ, സിവിൽസ്റ്റേഷൻ, ആൽത്തറ, മുണ്ടൻകാവ്, റെയിൽവേസ്റ്റേഷൻ, പുലിക്കുന്ന്, ബഥേൽ, ശാസ്താംകുളങ്ങര, കുന്നത്തുമല എന്നിവിടങ്ങളിൽ ജലവിതരണം മുടങ്ങും. ഉപയോക്താക്കൾ കരുതൽ നടപടികൾ സ്വീകരിക്കണമെന്ന് അസി.എൻജിനീയർ അറിയിച്ചു.
കല്ലിശേരി: ജലശുദ്ധീകരണ ശാലയിൽ പൈപ്പ് ലൈൻ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്ന് തിരുവൻവണ്ടൂർ, കുറ്റൂർ പഞ്ചായത്തുകളിൽ കുടിവെള്ളവിതരണം മുടങ്ങുമെന്ന് അസി. എൻജിനീയർ അറിയിച്ചു.