പത്തനംതിട്ട: സംസ്ഥാനത്തെ നാലു സർവ്വകലാശാലകളിലും പ്രൈവറ്റ് രജിസ്‌ട്രേഷൻ ,വിദൂര വിദ്യാഭ്യാസം എന്നീ വിഭാഗത്തിലുള്ള കോഴ്‌സുകൾ നിലനിറുത്തുക, അദ്ധ്യാപകരുടെ തൊഴിൽ സംരക്ഷിക്കുക എന്നീ ആവശ്യങ്ങളുമായി പാരലൽ കോളേജ് കോ ഓർഡിനേഷൻ കമ്മിറ്റി സംസ്ഥാന തലത്തിൽ ഓൺലൈൻ റാലി നടത്തുന്നു.
വെർച്ച്വൽ റാലി കാസർകോട് ജില്ലയിൽ ഇന്ന് രാവിലെ 10 ന് പ്രൊഫ .എം.എൻ. കാരശ്ശേരി ഉദ്ഘാടനം ചെയ്യും.
വൈകിട്ട് 5ന് തിരുവനന്തപുരത്ത് ജാഥ സമാപിക്കുമെന്ന് കോ ഓർഡിനേഷൻ കമ്മിറ്റി ജനറൽ കൺവീനർ കെ.ആർ.അശോകകുമാർ അറിയിച്ചു.