പത്തനംതിട്ട : കനത്ത മഴയിൽ വീടിന്റെ സംരക്ഷണഭിത്തി തകർന്നു. നന്നുവക്കാട് പുത്തൻപുരയ്ക്കലിൽ ജോൺ മാത്യുവിന്റെ വീടിന്റെ സംരക്ഷണഭിത്തിയാണ് തകർന്നത്. കഴിഞ്ഞ ദിവസം രാത്രിയിൽ വലിയ ശബ്ദം കേട്ട് വീട്ടുകാർ പുറത്തിറങ്ങി നോക്കിയപ്പോഴാണ് സംഭവം അറിയുന്നത്.