
പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 290 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
രോഗം സ്ഥിരീകരിച്ചവരിൽ അഞ്ചു പേർ വിദേശ രാജ്യങ്ങളിൽ നിന്ന് വന്നവരും, 32 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരും, 253 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ സമ്പർക്കപശ്ചാത്തലം വ്യക്തമല്ലാത്ത 27 പേരുണ്ട്.
ജില്ലയിൽ ഇതുവരെ ആകെ 10256 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 7549 പേർ സമ്പർക്കം മൂലം രോഗികളായവരാണ്. ഇന്നലെ 204 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവർ 7295.
ജില്ലക്കാരായ 2895 പേർ ചികിത്സയിലാണ്.
പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ
ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ വാർഡ് ഏഴ് (പുതുവൽ ഭാഗം), നാറാണംമൂഴി ഗ്രാമപഞ്ചായത്തിലെ വാർഡ് മൂന്ന് (ചെമ്പനോലി ഭാഗം), വാർഡ് 11, തണ്ണിത്തോട് ഗ്രാമപഞ്ചായത്തിലെ വാർഡ് 12 (മൂഴി ഭാഗം) എന്നീ സ്ഥലങ്ങളിൽ കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണം ഏർപ്പെടുത്തി.
നിയന്ത്രണം നീക്കി
അയിരൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 15 (കിഴക്ക് തോട്ടാവള്ളിപ്പടി മുതൽ പടിഞ്ഞാറ് തോട്ടപ്പുഴശേരി അതിർത്തി വരെയും, തെക്ക് പമ്പാ നദി മുതൽ വടക്ക് കനാൽ വരെയുമുള്ള ഭാഗം), കലഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 13 (കഞ്ചോട് ജംഗ്ഷൻ ഭാഗം) എന്നീ സ്ഥലങ്ങൾ കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കി.
കോഴഞ്ചേരി സബ് ട്രഷറി പ്രവർത്തനം
നിറുത്തിവച്ചു
കോഴഞ്ചേരി സബ് ട്രഷറിയിലെ അക്കൗണ്ടന്റിന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യവകുപ്പിന്റെ നിർദേശപ്രകാരം ട്രഷറിയുടെ പ്രവർത്തനം താൽക്കാലികമായി നിറുത്തിവച്ചതായി ജില്ലാ ട്രഷറി ഓഫീസർ പ്രസാദ് മാത്യു അറിയിച്ചു. പ്രവർത്തനം പുനരാരംഭിക്കുന്നത് വരെ ഈ ട്രഷറിയുമായി ബന്ധപ്പെട്ട സേവനങ്ങൾ സമീപ ട്രഷറികളിൽ നിന്ന് ലഭ്യമാവും. സ്ഥാപനങ്ങളുടെ ശമ്പള/ശമ്പളേതര ഫിസിക്കൽ ബില്ലുകൾ പത്തനംതിട്ട ജില്ലാ ട്രഷറിയിൽ സമർപ്പിക്കണം.