പത്തനംതിട്ട : തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിൽ സിവിൽ ഓവർസിയർ ഗ്രേഡ് മൂന്ന് റാങ്ക് ലിസ്റ്റ് കാലാവധി ഒരു വർഷത്തേക്ക് കൂടി നീട്ടണമെന്നും ഒഴിവുള്ള തസ്തികളിൽ എത്രയും വേഗം നിയമനം നടത്തണമെന്നും റാങ്ക് ഹോൾഡേഴ്‌സ് യോഗം ആവസ്യപ്പെട്ടു. 2018ലെ പ്രളയവും 2019ലെ കൊവിഡും സൃഷ്ട്ടിച്ച സാമ്പത്തിക പ്രതിസന്ധിയിൽ ഒരു വർഷമായി ഈ തസ്തികയിൽ ഒരു നിയമനം പോലും നടന്നിട്ടില്ലെന്നും യോഗം ചൂണ്ടികാട്ടി.