 
കൊക്കാത്തോട്: എസ്. എൻ ഡി.പി ജംഗ്ഷൻ അപ്പുപ്പൻതോട് റോഡും, കോട്ടാംപാറ നീരാമക്കുളം റോഡിന്റെയും നിർമ്മാണോദ്ഘാടനം കെ.യു ജനീഷ് കുമാർ എം.എൽ.എ നിർവഹിച്ചു. വർഷങ്ങളായി തകർന്നു കിടന്ന റോഡുകൾ എം.എൽ.എ ഫണ്ടിൽ നിന്നുള്ള 10 ലക്ഷം രൂപ വീതം ഉപയോഗിച്ചാണ് നിർമ്മിയ്ക്കുന്നത്.എസ്.എൻ.ഡി.പി ജംഗ്ഷൻ അപ്പൂപ്പൻ തോട് റോഡിനു എൻ.സി. ആർ. എഫ്പദ്ധതിയിൽ നിന്നും 5 ലക്ഷം രൂപ വേറെയും അനുവദിച്ചിട്ടുണ്ട്. വി. കെ. രഘു അക്ഷത വഹിച്ചു. ശിവൻകുട്ടി, കോന്നി വിജയകുമാർ , ജോജു വർഗീസ്, സുനിൽ എന്നിവർ സംസാരിച്ചു.