കോന്നി: കോന്നി മെഡിക്കൽ കോളേജ് - അട്ടച്ചാക്കൽ-കിഴക്കുപുറം എസ്.എൻ.ഡി.പി കോളേജ് വഴി മലയാലപ്പുഴയ്ക്ക് ജനതാ ബസ്‌ സർവീസ് ആരഭിക്കണമെന്ന് ബി.ഡി.വൈ.എസ് കോന്നി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് കൂടൽ നോബൽ കുമാർ ഉദ്ഘാടനം ചെയ്തു. പ്രകാശ് കിഴക്കുപുറം അദ്ധ്യക്ഷത വഹിച്ചു.സിജു മുളന്തറ, അജേഷ് ചെങ്ങറ, ടി.കെ സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.