10-dalit-congress
ഭാരതീയ ദളിത് കോണ്ഗ്രസ്

പത്തനംതിട്ട: ഉത്തർപ്രദേശിലെ ഹത്രസിലും ബൽറാംപുരിലും മൃഗീയ പീഡനത്തിനിരയായി കൊല ചെയ്യപ്പെട്ട ദളിത് പെൺകുട്ടികളുടെ കുടുംബത്തിന് നീതി ലഭ്യമാകണമെന്നും സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഭാരതീയ ദളിത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരം ജില്ലയിലെ പത്ത് ബ്ലോക്ക് കമ്മിറ്റികളും ,27 മണ്ഡലം കമ്മിറ്റികളിലും ഇന്നലെ ധർണ്ണ നടത്തി. വിവിധ കേന്ദ്രങ്ങളിൽ നടന്ന ധർണ കെ.പി.സി.സി, ഡി.സി.സി, ബ്ലോക്ക് മണ്ഡലം ഭാരവാഹികൾ ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി സ്‌ക്വയറിൽ നടന്ന ധർണ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പത്തനംതിട്ട ടൗൺ മണ്ഡലം പ്രസിഡന്റ് റെന്നിസ് മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ദളിത് കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.കെ.കുട്ടപ്പൻ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന സമിതി അംഗം എം.പി.രാജു , ലന്തൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം എൻ.ശിവരാമൻ ,റെജി വെട്ടിപ്പുറം എന്നിവർ പ്രസംഗിച്ചു.