പത്തനംതിട്ട : ആത്മനിർഭർ ഭാരത് ജില്ലാ ഹെൽപ് ഡെസ്കിന്റെ ഉദ്ഘാടനം ആർ.എസ്.എസ് വിഭാഗ് സംഘചാലക് സി.പി മോഹന ചന്ദ്രൻ നിർവഹിച്ചു. ദേശീയ സേവാ ഭാരതി ജില്ലാ പ്രസിഡന്റ് അശോക് കുമാർ അദ്ധ്യക്ഷത വഹിച്ചു. ലഘു ഉദ്യോഗ ഭാരതി ജില്ലാ പ്രസിഡന്റ് ജെ.സുനിൽ മുഖ്യ പ്രഭാഷണം നടത്തി. ആത്മനിർഭർ ഭാരത് ജില്ലാ കൺവീനർ വി.എൻ സജി കുമാർ, സേവാ ഭാരതി ജില്ലാ സംഘടനാ സെക്രട്ടറി കെ.ബാബു, സഹകാർ ഭാരതി ജില്ലാ സംഘടനാ സെക്രട്ടറി കെ.സുനിൽ കുമാർ, ജനസേവാ ട്രസ്റ്റ് സെക്രട്ടറി കെ. ബൈജുലാൽ എന്നിവർ പങ്കെടുത്തു. ഹെൽപ് ഡെസ്ക് ഫോൺ : 7012148215.