പത്തനംതിട്ട : ഐ.ടി.ഐ ചെന്നീർക്കരയിൽ ഓഗസ്റ്റ് 2013 നോൺ എം.ഐ.എസ് പ്രകാരം എൻ.സി.വി.ടി അഫിലിയേഷൻ നേടിയ ട്രേഡുകളിൽ അഡ്മിഷൻ നേടിയ ട്രെയിനികളിൽ നാലാം സെമസ്റ്റർ പരീക്ഷകൾ എഴുതി പരാജയപ്പെട്ടവരും അഞ്ച് വർഷത്തിനുളളിൽ അഞ്ച് അവസരങ്ങൾ ഉപയോഗിക്കാത്തവരിൽ നിന്നും 2020 നവംബറിൽ നടക്കുന്ന എ.ഐ.ടി.ടി നാലാം സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷയിൽ അവസാന ചാൻസായി പങ്കെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകർ 170 രൂപ ഫീസ് ട്രഷറിയിൽ ഒടുക്കി ഈ മാസം 15ന് വൈകിട്ട് മൂന്നിനു മുമ്പായി പ്രിൻസിപ്പലിന് അപേക്ഷ സമർപ്പിക്കണം. 60രൂപ ഫൈനോടു കൂടി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 19ന് വൈകിട്ട് മൂന്ന് വരെ. കൂടുതൽ വിവരങ്ങൾക്ക് det.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കണം. ഫോൺ : 0468 2258710.