 
പന്തളം : യു.പി.യിലെ ഹത്രാസിൽ പീഡനത്തിന് ഇരയായി മരിച്ച പെൺകുട്ടിയുടെ കുടുംബത്തോട് നീതി പുലർത്തുക, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജി വെക്കുക, 108 ആംബുലൻസിൽ പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിന് 50 ലക്ഷം രൂപ ധനസഹായം നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഭാരതീയ ദളിത് കോൺഗ്രസ് പന്തളം ബ്ലോക്ക് കമ്മിറ്റിയുടെയും മണ്ഡലം കമ്മിറ്റികളുടെയും, സംയുക്ത ആഭിമുഖ്യത്തിൽ പന്തളത്ത് സത്യാഗ്രഹ സമരം നടന്നു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ.ബിജു ഫിലിപ്പ് ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് സി.കെ രാജേന്ദ്രപ്രസാദ് അദ്ധ്യക്ഷത വഹിച്ച സമരം സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ബി.ഡി.സി ജില്ലാ പ്രസിഡന്റ് കെ.എൻ.അച്യുതൻ, സം: ഉപാദ്ധ്യക്ഷ മഞ്ജു വിശ്വനാഥ്, ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ ഡി.എൻ തൃദീപ്, ബി.ഡി.സി ജില്ലാ വൈ.പ്രസിഡന്റ് കെ.എൻ. രാജൻ, കെ.പി.സി.സി ന്യൂനപക്ഷ വകുപ്പ് പന്തളം ബ്ലോക്ക് ചെയർമാൻ ശ്രി. സോളമൻ വരവ് കാലയിൽ എ.കെ ഗോപാലൻ മീരാഭായി എന്നിവർ സംസാരിച്ചു. സത്യാഗ്രഹ സമരത്തിന്റെ സമാപന സമ്മേളനം കെ.പി.സി.സി നിർവാഹക സമിതി അംഗം അഡ്വ.കെ.പ്രതാപൻ ഉദ്ഘാടനം ചെയ്തു.സമരത്തിന് സോമൻ കടമാൻ കോട് സ്വാഗതവും സുരേഷ് നന്ദിയും രേഖപ്പെടുത്തി.