പത്തനംതിട്ട : ഐ.ടി.ഐ ചെന്നീർക്കരയിൽ ഒന്നാം വർഷ സപ്ലിമെന്ററി പരീക്ഷകളിൽ പങ്കെടുക്കുന്നതിന് എം.ഐ.എസ് പോർട്ടൽ മുഖേന ഓഗസ്റ്റ് 2018 ൽ അഡ്മിഷൻ നേടി, എ.ഐ.ടി.ടി ജൂലൈ 2019 വാർഷിക സമ്പ്രദായത്തിൽ പരീക്ഷകൾ എഴുതി പരാജയപ്പെട്ട ട്രെയിനികളിൽ നിന്നും സപ്ലിമെന്ററി പരീക്ഷ എഴുതുന്നതിനുളള അപേക്ഷകൾ ക്ഷണിച്ചു.
അപേക്ഷകർ 170 രൂപ ഫീസ് ട്രഷറിയിൽ ഒടുക്കി ഈ മാസം 15 ന് വൈകിട്ട് നാലിനു മുമ്പായി പ്രിൻസിപ്പലിന് അപേക്ഷ സമർപ്പിക്കണം. 60രൂപ ഫൈനോടു കൂടി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 19ന് വൈകിട്ട നാല് വരെ. കൂടുതൽ വിവരങ്ങൾക്ക് det.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കണം. ഫോൺ നമ്പർ : 0468 2258710.