കോഴഞ്ചേരി: പഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളിൽ മാലിന്യം കുമിഞ്ഞ്കൂടിക്കിടന്നത് നീക്കം ചെയ്യുന്നതിന് പഞ്ചായത്ത് അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ് (ജോസഫ്) മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് ബാബു കൈതവനയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ജില്ലാ പ്രസിഡന്റ് വിക്ടർ ടി.തോമസ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം ബിനു പരപ്പുഴ, ജോബി കാക്കനാടൻ, ഗ്രാമപഞ്ചായത്തംഗങ്ങളായ ആനി ജോസഫ്, സുനിത ഫിലിപ്പ്,റോയി പുത്തൻപറമ്പിൽ,സിറിൾ സി. മാത്യു, ജിബി തോമസ്, ഉൽസല രഘുനാഥ്,ഇന്ദിര സുരേഷ്,ജോസി മാത്യു വർഗീസ്, അമൽ ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.