തിരുവല്ല : നിലവിലുള്ള കൊവിഡ് ടെസ്റ്റുകളായ ഓപ്പൺ ആർ.ടി.പി.സി.ആർ , ക്ലോസ്ഡ് ആർ.ടി.പി.സി.ആർ (ട്രൂനാറ്റ് ) ക്ലോസ്ഡ് ആർ.ടി.പി.സി.ആർ (സിബിനാറ്റ് ) ആന്റിജൻ എന്നി ടെസ്റ്റുകൾ നടത്താൻ ഐ.സി.എം.ആർ , എൻ.എ.ബി എൽ സംസ്ഥാന സർക്കാർ അംഗീകാരവും, അനുമതിയുമുള്ള സംസ്ഥാനത്തെ ഏക സ്വകാര്യ മെഡിക്കൽ കോളേജായി ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ്.
കൊവിഡ് വ്യാപനത്തിന്റെ തുടക്കം മുതൽ തന്നെ ട്രൂനാറ്റ് ,സിബിനാറ്റ് ടെസ്റ്റുകൾ ഹോസ്പിറ്റലിൽ ഏർപ്പെടുത്തിയിരുന്നു. തുടർന്ന് ആന്റിജൻ ഓപ്പൺ ആർ.ടി.പി സി ആർ തുടങ്ങിയ ടെസ്റ്റുകൾക്കും കേന്ദ്ര ,സംസ്ഥാന സർക്കാരിന്റെ വിവിധ ഏജൻസികളുടെ വിദഗ്ധ പരിശോധനയ്ക്ക് ശേഷം അംഗീകാരം ലഭിക്കുകയായിരുന്നു. എല്ലാ ടെസ്റ്റുകളും ഒരു കുടകീഴിൽ എന്ന പ്രത്യേകതയ്‌ക്കൊപ്പം ഒരുദിവസം 500 ൽപരം ടെസ്റ്റുകൾ ചെയ്യാൻ കഴിയും എന്നുള്ളതാണ് ഈ പകർച്ചവ്യാധികളുടെ സമയത്തു ഏറ്റവും സുപ്രധാനമായ നേട്ടം. നിലവിൽ ഹോസ്പിറ്റലിൽ കടന്നു വരുന്നവർക്ക് കൊവിഡ് ഇല്ല എന്നുറപ്പാകുന്നതിനും അഡ്മിറ്റ് ആയിരിക്കുന്ന രോഗികളുടെയും ജീവനക്കാരുടെയും സുരക്ഷാ ഉറപ്പാകുന്നതിനുമാണ് പ്രാധാന്യം നൽകുന്നത്. മറ്റ് വിവിധ ആവശ്യങ്ങൾക്കു വേണ്ടി സമീപിക്കുന്നവർക്കും ടെസ്റ്റ് ചെയ്യുവാനുള്ള സൗകര്യങ്ങൾ ഒരുക്കും. ആവശ്യം വരുന്ന പക്ഷം സർക്കാരിനെ സഹായിക്കാനും ഒരുക്കമാണ് എന്ന് ആശുപത്രി അധികൃതർ അറിയിച്ചു.