തിരുവല്ല: രാജ്യാന്തര നിലവാരത്തിൽ നിർമ്മിക്കുന്ന കാവുംഭാഗം - ഇടിഞ്ഞില്ലം റോഡിൽ നടക്കുന്ന പണികളുടെ ഭാഗമായി കാവുംഭാഗം - ചാത്തങ്കരി റോഡിൽ താൽക്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഇന്നലെ രാവിലെ മുതലാണ് റോഡ് രണ്ട് ദിവസത്തേക്ക് താൽക്കാലികമായി അടച്ചത്. കാവുംഭാഗം ജംഗ്ഷൻ മുതലുള്ള റോഡിന്റെ 250 മീറ്റർ ഭാഗം ഉയർത്തി മെറ്റിലിംഗ് നടത്തുന്നതിനായി നിലവിലെ ടാറിംഗ് പൊളിച്ചു നീക്കുന്ന പണികളാണ് ആരംഭിച്ചിരിക്കുന്നത്. തിങ്കളാഴ്ച വരെ ചാത്തങ്കേരി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ മണിപ്പുഴ, പൊടിയാടി റോഡുകളിലൂടെ കടന്നു പോകേണ്ടതാണെന്ന് പൊതുമരാമത്ത് വകുപ്പ് അസി. എൻജിനീയർ പറഞ്ഞു.