11-pdm-suchithwa-mission
ശുചിത്വമിഷൻ അസി: കോഡിനേറ്റർ താര നഗരസഭാ ചെയർപേഴ്‌സൺ റ്റി.കെ.സതിയ്ക്ക് ട്രോഫിയും സർട്ടിഫിക്കറ്റും നൽകുന്നു

പന്തളം: മാലിന്യ നിർമ്മാർജനത്തിലെ മികവിന് പന്തളം നഗരസഭയ്ക്ക് ശുചിത്വമിഷന്റെ അംഗീകാരം .തോന്നല്ലൂർ ഗവ.യു.പി.സ്‌കൂളിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് നടന്ന ചടങ്ങിൽ ശുചിത്വമിഷൻ അസി.കോഡിനേറ്റർ താര നഗരസഭാ ചെയർപേഴ്‌സൺ ടി.കെ.സതിയ്ക്ക് ട്രോഫിയും സർട്ടിഫിക്കറ്റും നൽകി. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ രാധാ രാമചന്ദ്രൻ ,ആ നി ജോൺ തുണ്ടിൽ, കൗൺസിലന്മാരായ മഞ്ജു വിശ്വനാഥ്, ജി.അനിൽകുമാർ, കുടുംബശ്രീ ചെയർപേഴ്‌സൺ ശ്രീദേവി, എച്ച്.ഐ.അനിൽകുമാർ, ജെ.എച്ച്.ഐ. ധന്യാമോഹൻ എന്നിവർ പങ്കെടുത്തു.