 
മല്ലപ്പള്ളി : ശുചിത്വപദവി നേടിയ പഞ്ചായത്തുകളുടെ സംസ്ഥാനതല പ്രഖ്യാപനം ഓൺലൈനിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചതിനോട് അനുബന്ധിച്ച് ശുചിത്വ പദവി നേടിയ മല്ലപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ സർട്ടിഫിക്കറ്റ് വിതരണവും മൊമെന്റോ ഏറ്റുവാങ്ങലും മല്ലപ്പള്ളി ഗ്രാമപഞ്ചായത്തിൽ നടന്നു. മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് ശുചിത്വപദവി പ്രഖ്യാപനം അഡ്വ. മാത്യു ടി തോമസ് എം.എൽ.എ നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റെജി ശാമുവേൽ പുരസ്‌ക്കാരങ്ങൾ ജില്ലാ ഭരണകൂടത്തിന്റെ പ്രതിനിധിയായ ബി.ഡി.ഒ ബി. ഉത്തമനിൽ നിന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റെജി ശാമുവേൽ ഏറ്റുവാങ്ങി. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോസഫ് ഇമ്മാനുവേൽ അദ്ധ്യക്ഷനായിരുന്നു. വൈസ് പ്രസിഡന്റ് രോഹിണി ജോസ്, അംഗങ്ങളായ ജേക്കബ് തോമസ്, മോളി ജോയ്, സെക്രട്ടറി ഇൻ ചാർജ്ജ് സാം കെ സലാം, ധനേഷ് എന്നിവർ പ്രസംഗിച്ചു.