പത്തനംതിട്ട: സർക്കാർ ജീവനക്കാരുടേയും അദ്ധ്യാപകരുടേയും നിലവിലുണ്ടായിരുന്ന പെൻഷൻ ആനുകൂല്യങ്ങളെ ദോഷകരമായി ബാധിക്കുന്ന കേരള സർവീസ് റൂൾസ് ഭേദഗതി തികച്ചും ഏകപക്ഷീയവും അനീതിയുമാണെന്ന് എ.കെ.എസ്.ടി. യു ജില്ലാകമ്മിറ്റി ആരോപിച്ചു.ലീപ് ഇയറു കളിലെ അധിക ദിവസങ്ങൾ കൂടി പെൻഷൻകണക്കാക്കുന്നതിൽ ഉൾപ്പെടുത്തണമെന്ന കോടതി ഉത്തരവ് മറികടക്കാനുള്ള ഈ ഭേദഗതി പിൻവലിക്കണമെന്ന്ആവശ്യപ്പെട്ടു.സംസ്ഥാന വൈസ് പ്രസിഡന്റ് എം എൽ ജോർജ്ജ് രത്‌നം ഉദ്ഘാടനം ചെയ്തു.സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി മോഹനൻ,ജില്ലാ സെക്രട്ടറി പി എസ് ജീമോൻ,സംസ്ഥാന കമ്മിറ്റി അംഗം കെ എ തൻസീർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ സ.തോമസ് എം ഡേവിഡ്,റെജി മലയാലപ്പുഴ എന്നിവർ സംസാരിച്ചു.