road

തണ്ണിത്തോട് : പ്ലാന്റേഷൻ റോഡ് നിർമ്മാണത്തിനായി പുതുക്കിയ ഡി.പി.ആർ തയാറാക്കാൻ കൺസൾട്ടൻസിയെ നിശ്ചയിച്ച് കരാർ നല്കിയതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു. റീബിൾഡ് കേരളായിൽ ഉൾപ്പെടുത്തി 5.77 കോടി രൂപ അനുവദിപ്പിച്ച് പ്ലാന്റേഷൻ റോഡ് നിർമ്മാണത്തിന് ടെൻഡർ ആയിരുന്നു. എന്നാൽ കരാറെടുക്കാൻ ആരും തയാറായില്ല.ടെൻഡർ വ്യവസ്ഥയിൽ റോഡിന് 15 വർഷം മെയിന്റനൻസ് ഗ്യാരണ്ടിയോടു കൂടി ഒരു ഗ്രൂപ്പ് റോഡ് ഒന്നിച്ച് ടെൻഡർ വയ്ക്കുകയാണ് റീബിൽഡ് കേരള ചെയ്തത്. ടെൻഡർ മുടങ്ങിയതിനെ തുടർന്ന് എം.എൽ.എ ഇടപെട്ട് പ്ലാന്റേഷൻ റോഡ് മാത്രമായി ഡി.പി.ആർ തയാറാക്കി ടെൻഡർ ചെയ്യാനുള്ള നടപടി സ്വീകരിക്കുകയായിരുന്നു.അഞ്ച് വർഷം മെയിന്റനൻസ് ഗ്യാരണ്ടിയോടു കൂടി ഉന്നത നിലവാരത്തിൽ റോഡ് നിർമ്മിക്കുന്നതിനുള്ള ഡി.പി.ആർ തയാറാക്കാനാണ് ഇപ്പോൾ കൺസൾട്ടൻസി കരാർ നല്കിയിട്ടുള്ളത്.തെലുങ്കാനയിൽ നിന്നുള്ള വാസ്തുപ്രത കൺസൾട്ടൻസി യ്ക്കാണ് കരാർ ലഭിച്ചത്.കമ്പനിയ്ക്ക് വർക്ക് അലോട്ട്‌മെന്റും നല്കിക്കഴിഞ്ഞു.എത്രയും വേഗത്തിൽ ഡി.പി.ആർ തയാറാക്കുന്നതിനുള്ള സർവെ ആരംഭിക്കുമെന്ന് എം.എൽ.എ പറഞ്ഞു.