അടൂർ : വിൽപ്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ചിരുന്ന 1.300 കിലോ കഞ്ചാവ് എക്സൈസ് സംഘം പിടിച്ചെടുത്തു. പന്തളം തെക്കേക്കര സർപ്പത്തിപ്പടി അൻവർ മൻസിലിൽ ഷെഫീഖ് (37)ന്റെ വീട്ടിലാണ് എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ഇ. കെ റജിമോന്റെ നേതൃത്വത്തിൽ റെയ്ഡ് നടത്തിയത്. . വയലിന് നടുവിൽ ഒറ്റപ്പെട്ട നിലയിലുള്ള വീട്ടിൽ കഞ്ചാവ് വിൽക്കുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിരുന്നു റെയ്ഡ്. എക്സൈസ് വരുന്നത് കണ്ട് റജിമോൻ ഒാടിരക്ഷപ്പെട്ടു. പി. ഒമാരായ അനിൽകുമാർ, പ്രഭാകരൻപിള്ള, വേണുക്കുട്ടൻ, സി. ഇ. ഒ മാരായ ഗിരീഷ്, പ്രേമാനന്ദ്, കെ. സി. അനിൽ, അരുൺ, ഹരിഹരനുണ്ണി, ഡ്രൈവർ ബാബു എന്നിവർ പങ്കെടുത്തു. കഴിഞ്ഞ മാസം അടൂരിൽ നടത്തിയ വാഹന പരിശോധനയിൽ ബൈക്കിൽ കടത്തിക്കൊണ്ടുവന്ന 45 ഗ്രാം കഞ്ചാവും കണ്ടെടുത്തിരുന്നു.വ്യാജ മദ്യം മയക്കു മരുന്ന് എന്നിവയെക്കുറിച്ച് വിവരം ലഭിക്കുന്നവർ 04734 216050 എന്ന നമ്പരിൽ വിളിച്ചറിയിക്കണമെന്ന് അധികൃതർ അറിയിച്ചു.