ചെങ്ങന്നൂർ: ചെങ്ങന്നൂർ തോപ്പിൽതറ മോഴയാട്ടു വീട്ടിൽ രാഹുലിന്റെ വീട്ടിൽനിന്ന് 10 ലിറ്റർ ചാരായവും 90 ലിറ്റർ കോടയും എക്സൈസ് പിടിച്ചെടുത്തു. ചെങ്ങന്നൂർ റേഞ്ച് ഓഫീസിലെ പ്രിവേന്റീവ് ഓഫീസർ കെ.പി പ്രമോദിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. പ്രിവേന്റീവ് ഓഫീസർമാരായ എം.കെ ശ്രീകുമാർ, കെ.സുരേഷ് കുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ബി.പ്രവീൺ, എ.സ് നിഷാന്ത് എന്നിവർ പങ്കെടുത്തു.
മയക്കുമരുന്ന്, വ്യാജമദ്യം തുടങ്ങിയവയെക്കുറിച്ചുള്ള പരാതികൾ അറിയിക്കുവാനുള്ള നമ്പർ 9400069501, 04792451818