പത്തനംതിട്ട : പ്രൊഫ. മാലൂർ മുരളീധരൻ എഴുതിയ വ്യാകരണവ്യാകോശം എന്ന പുസ്തകം എഴുത്തുകാരനും മലയാള മനോരമ അസിസ്റ്റന്റ് എഡിറ്ററുമായ ജോസ് പനച്ചിപ്പുറം പ്രകാശനം ചെയ്തു. ഡോ. പി.വി. വിശ്വനാഥൻ നമ്പൂതിരി ഏറ്റുവാങ്ങി. ഡോ. തോമസ് കുരുവിള, ഡോ. ഷെൽവി സേവ്യർ, ഡോ. ശരത് വി. നാഥ്, അംബി കുടമാളൂർ, ഡോ. പി. പ്രഫുല്ലചന്ദ്രൻപിള്ള, ലീമ വി.കെ., ഡോ. മഞ്ജുഷ പണിക്കർ തുടങ്ങിയവർ പങ്കെടുത്തു.