ചെങ്ങന്നൂർ : കാർഷിക മേഖലയിലെ ജനകീയ ആസൂത്രണ പദ്ധതി പ്രകാരമുള്ള 2020-21 വർഷത്തെ ആനുകൂല്യങ്ങളുടെ വിതരണം അടുത്ത ആഴ്ച മുതൽ ആരംഭിക്കുമെന്ന് നഗരസഭാ ചെയർമാൻ കെ.ഷിബുരാജൻ അറിയിച്ചു. ഗുണഭോക്താക്കൾ കൃഷി ഭവനിലെത്തി അവിടെ നിന്ന് ലഭിക്കുന്ന അപേക്ഷയോടൊപ്പം ഗുണഭോക്തൃ വിഹിതം, വസ്തുവിന്റെ കരം അടച്ച രസീത്, ആധാർ കാർഡ്, റേഷൻ കാർഡ് എന്നിവയുടെ പകർപ്പ് സഹിതം 12 മുതൽ 16 വരയുള്ള ദിവസങ്ങളിൽ പ്രവർത്തിസമയത്ത് കൃഷി ഓഫീസിൽ ഏൽപ്പിക്കണം. പുരയിട കൃഷിക്ക് 75 രൂപയും ഗ്രോബാഗിൽ പച്ചക്കറി കൃഷിക്ക് 200 രൂപയും തെങ്ങിന്റെ ജൈവവളത്തിന് 375 രൂപയുമാണ് അടയ്‌ക്കേണ്ടത്.