panni
കൈരളീപുരം കുറ്റിയിൽ ശ്രീനിലയത്തിൽ കെ. സദാനന്ദന്റെ കൃഷി കാട്ടുപന്നികൾ നശിപ്പിച്ച നിലയിൽ

പത്തനംതിട്ട: കൃഷിയിടങ്ങളിൽ വ്യാപക കാട്ടുപന്നി ആക്രമണം. നഗരസഭ ആറാം വാർഡിലെ കൈരളീപുരം കുറ്റിയിൽ ശ്രീനിലയത്തിൽ കെ.സദാനന്ദന്റെ കൃഷിയിടത്തിലാണ് കഴിഞ്ഞ ദിവസം കാട്ടുപന്നികൾ കയറിയത്. കപ്പ,ചേന,ചേമ്പ്,കാച്ചിൽ,വാഴ തുടങ്ങിയവ വ്യാപകമായി നശിപ്പിച്ചു. പ്രദേശത്ത് കാട്ടുപന്നി ശല്യം കാരണം രാത്രി യാത്രയും ബുദ്ധിമുട്ടാണ്. പരാതിപ്പെട്ടിട്ടും അധികൃതർ ആരും പ്രദേശത്തേക്ക് തിരിഞ്ഞു നോക്കുകയോ നടപടി എടുക്കുകയോ ചെയ്തിട്ടില്ലെന്ന് കർഷകർ പറയുന്നു.