11-road-vakayar
പ്ലാവിളയിൽ രാമചന്ദ്രൻസ്വാമി സ്മാരക റോഡിന്റെ നാമകരണച്ചടങ്ങ് ആന്റോ ആന്റണി എം.പി. ഉദ്ഘാടനം ചെയ്യുന്നു

വകയാർ: കൊല്ലൻ പടി - അതിരുങ്കൽ റോഡിലെ ഇടത്തറ ജംഗ്ഷനിൽ നിന്ന് മ്ലാന്തടം ലക്ഷംവീട് കോളനി വഴി മ്ലാന്തടം മുറ്റാക്കുഴി റോഡിൽ ചേരുന്ന ഈ റോഡിന് അരുവാപ്പുലം ഗ്രാമപഞ്ചായത്ത് പ്ലാവിളയിൽ രാമചന്ദ്രൻസ്വാമി സ്മാരക റോഡെന്ന് നാമകരണം നടത്തി. മുൻ ഗ്രാമ പഞ്ചായത്തംഗമായിരുന്ന പ്ലാവിളയിൽ രാമചന്ദ്രൻ സ്വാമിയുടെ നേതൃത്വത്തിൽ 1966ൽ നാട്ടുകാർ നിർമ്മിച്ച റോഡ് പിൽകാലത്ത് ത്രിതല പഞ്ചായത്ത് ഫണ്ടുകളുപയോഗിച്ച് ടാറിങ്ങും കോൺക്രീറ്റും ചെയ്തിരുന്നു. റോഡിന്റെ നാമകരണം ആന്റോ ആന്റണി എം.പി. നിർവഹിച്ചു. ഗ്രാമ പഞ്ചായത്തംഗം സി.വി.ശാന്തകുമാർ അദ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ബിനിലാൽ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയതോമസ്,കെ.എൻ.സത്യാനന്ദപണിക്കർ, പി.ജി.ആനന്ദൻ, ആർ.ദേവകുമാർ, ആർ.രാജേന്ദ്രൻ, മാത്യു കൊണ്ടൂർ,പി.ഡി.പത്മകുമാർ, ശാന്തിജൻ ചൂരക്കുന്നിൽ, ടി.കെ.ഗോപാലൻ, കെ.ആർ.സലീലനാഥ് തുടങ്ങിയവർ പ്രസംഗിച്ചു.