മലയാലപ്പുഴ: പഞ്ചായത്തിലും സമീപപ്രദേശങ്ങളിലും വന്യമൃങ്ങളുടെ ആക്രമം മൂലം പൊതുജനങ്ങളുടെ സ്വര്യജീവിതത്തിന് തടസവും കാർഷിക വിളകൾക്ക് വ്യാപമായ നാശവും ഉണ്ടായിരിക്കുന്ന സാഹചര്യത്തിൽ ഇത് പരിഹരിക്കുവാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.ഇതിന് പരിഹാരം ഉണ്ടാക്കിയില്ലെങ്കിൽ ശക്തമായ സമര പരിപാടികൾ സംഘടിപ്പിക്കുമെന്നും യോഗം മുന്നറിയിപ്പുനൽകി. ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.അനിൽ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ, കെ.പി.സി.സി അംഗം പിമോഹൻ രാജ്, ഡി.സി.സി ഭാരവാഹികളായ വെട്ടൂർ ജ്യോതി പ്രാദ്, അനിൽ തോമസ്, സാമുവൽ കിഴക്കുപുറം, എലിസബത്ത് അബു, ബ്ലോക്ക് ഭാരവാഹികളായ വി.സിഗോപിനാഥപിള്ള, ബിജിലാൽ ആലുനിൽക്കുന്നതിൽ, പ്രമോദ് താന്നിമൂട്ടിൽ, സണ്ണി കണ്ണംമണ്ണിൽ, മണ്ഡലം ഭാരവാഹികളായ ശശി പാറയിൽ, ദിലീപ് പൊതീപ്പാട്,മീരാൻ വടക്കുപുറം, ബെന്നി ഈട്ടിമൂട്ടിൽ,രാഹുൽ മുണ്ടക്കൽ, രേഷ്മ മദനൻ എന്നിവർ പ്രസംഗിച്ചു. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി മണ്ഡലത്തിലെ എല്ലാ വാർഡ് കോൺഗ്രസ് കമ്മികളുടേയും യോഗം ചേരുന്നതിന്ന് തീരുമാനിച്ചു.