ആഞ്ഞിലിത്താനം: മാമന്നത്ത് കോളനിയിൽ വീട്ടമ്മയെ ആക്രമിക്കുകയും സമീപവാസിയുടെ വീടാക്രമിക്കുകയും ചെയ്ത സംഭവത്തിൽ പ്രതികളെ പിടികൂടാത്ത പൊലീസ് നടപടിയിൽ പ്രതിഷേധം. മാമന്നത്ത് സോമരാജന്റെ ഭാര്യ ശ്രീലതയെ ചൊവ്വാഴ്ച രാത്രി അക്രമിച്ച സംഭവമാണ് തുടക്കം. പരിക്കേറ്റ ഇവരെ ആശുപത്രിയിൽ കൊണ്ടുപോയതിന്റെ പേരിലാണ് സി.പി.എം - ഡി.വൈ.എഫ്ഐ പ്രവർത്തകരായ മനോജിന്റെയും മജുവിന്റെയും വീടും ഇരുചക്രവാഹനങ്ങളും മാരകായുധങ്ങളുമായെത്തിയ സംഘം പൂർണമായും തല്ലിതകർക്കുകയും പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തത്. പ്രദേശത്ത് ഇപ്പോഴും സംഘർഷാവസ്ഥയും നിലനിൽക്കുകയാണ്. അക്രമം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാത്തതിൽ ആഞ്ഞിലിത്താനം സി.പി.എം, ഡി.വൈ.എഫ്.ഐ ആഞ്ഞിലിത്താനം ബ്രാഞ്ച് കമ്മിറ്റി പ്രതിഷേധിച്ചു.