 
പത്തനംതിട്ട : കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ നടത്തിയ സ്വാഭിമാന പദയാത്രയ്ക്ക് ഐക്യദാർഡ്യവുമായി യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി നടത്തിയ പദയാത്രയുടെ സമാപനം അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ യൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എം ജി കണ്ണൻ അദ്ധ്യക്ഷത വഹിച്ചു. പദയാത്രയിൽ ആന്റോ ആന്റണി എം.പി, അൻവർ സാദത്ത് എം.എൽ.എ,പി മോഹൻരാജ് എന്നിവർ പങ്കെടുത്തു. ഇലന്തൂരിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ ഷുക്കൂർ പതാക കൈമാറി പദയാത്ര ഉദ്ഘാടനം ചെയ്തു.സമാപന സമ്മേളനം അനവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു.സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കുട്ടത്തിൽ,ആബിദ് ഷഹിം,ജില്ലാ വൈസ് പ്രസിഡന്റ മാരായ ജി.മനോജ്, വിശാഖ് വെൺപാല ജിജോ ചെറിയാൻ,ചൂരക്കോട് ഉണ്ണികൃഷ്ണൻ, ഷിനി മെഴുവേലി, അനൂപ് വേങ്ങവിളയിൽ ഡി.സി.സി മുൻ പ്രസിഡന്റ് പി.മോഹൻരാജ്,വെട്ടൂർ ജ്യോതി പ്രസാദ്,എ സരേഷ് കുമാർ, റനോ പി രാജൻ, ഷിബു കാഞ്ഞിക്കൽ,ജിതേഷ് ജി നായർ എന്നിവർ പ്രസംഗിച്ചു.