nebil
നെബിൽ

ചുങ്കപ്പാറ: കാറും ബൈക്കും കൂട്ടിയിടിച്ച് ചുങ്കപ്പാറ അൽഫെയർ ഷോപ്പിംഗ് സെന്റർ ഉടമ കടമ്പാട്ട് വീട്ടിൽ ഹുസൈന്റെ മകൻ നെബിൽ ഹുസൈൻ (28) മരിച്ചു. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ ചുങ്കപ്പാറ കോട്ടാങ്ങൽ റോഡിൽ പ്രസ് പടിക്ക് സമീപമാണ് അപകടം. ഉച്ചഭക്ഷണത്തിനായി ഹുസൈനെ കടയിൽ നിന്ന് വീട്ടിലാക്കിയതിന് ശേഷം തിരികെ കടയിലേക്ക് വരുമ്പോഴായിരുന്നു അപകടം. ഉടൻ തന്നെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിവാഹം ഉറപ്പിച്ചിരുന്നതാണ്. മാതാവ്: റംലബീവി. സഹോദരി: നസിയ ഹുസൈൻ. സംസ്‌കാരം പിന്നീട്.