 
പത്തനംതിട്ട: ഭാരതീയ ജനതപാർട്ടി പത്തനംതിട്ട മുനിസിപ്പൽ ശിൽപ്പശാല മേഖലാ ജനറൽ സെക്രട്ടറി ഷാജി ആർ നായർ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ പ്രസിഡന്റ് പി.എസ് പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ട്രഷറർ വി എസ്. അനിൽകുമാർ, ജില്ലാ കമ്മിറ്റി അംഗം രമേശ് വട്ടപ്പാറ, മുനിസിപ്പൽ ജനറൽ സെക്രട്ടറി വിജയകുമാർ തുടങ്ങിയവർ സംസാരിച്ചു.