ചെങ്ങന്നൂർ: എം.കെ റോഡിൽ പഴക്കം ചെന്ന പുത്തൻകാവ് പാലം പൊളിച്ചുമാറ്റി, 3.36 കോടി രൂപ ചെലവഴിച്ചു നിർമ്മിക്കുന്ന പുതിയ പാലത്തിന്റെ നിർമ്മാണോദ്ഘാടനം ഇന്ന് രാവിലെ 10 ന് മന്ത്രി ജി.സുധാകരൻ നിർവഹിക്കും..പാലത്തിനു സമീപം അരയാലുംമ്മൂട്ടിൽ ഭവന അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ സജി ചെറിയാൻ എം.എൽ.എ അദ്ധ്യക്ഷനാകും. കൊടിക്കുന്നിൽ സുരേഷ് എം.പി മുഖ്യാതിഥി ആകും. പുതിയ പാലത്തിന് 15 മീറ്റർ നീളവും 12.5 മീറ്റർ വീതിയും രണ്ടു വരി ഗതാഗതവും നടപ്പാതയും ഉണ്ടാകും.