ചെങ്ങന്നൂർ: ചെങ്ങന്നൂർ ഫയർ ആൻഡ് റെസ്‌ക്യൂ രൂപീകരിച്ച സന്നദ്ധ സേനക്കുള്ള ജേഴ്‌സിയുടെ വിതരണോദ്ഘാടനം ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി.വിവേക് നിർവഹിച്ചു. ഫയർ സ്റ്റേഷനിലേക്ക് ജെ.സി.ഐ ചെങ്ങന്നൂർ ടൌൺ സംഭാവന നൽകിയ ടി.വി മുൻ പ്രസിഡന്റ് ജൂണി കുതിരവട്ടം സ്റ്റേഷൻ ഓഫീസർ ശംഭു നമ്പൂതിരിക്ക് കൈമാറി. ജെ.സി.ഐ ചെങ്ങന്നൂർ ടൌൺ പ്രസിഡന്റ് ജോർജ് വി ഐസക്ക് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ വൈസ്‌മെൻസ് പ്രസിഡന്റ് മനോജ് എബ്രഹാം ജോസഫ്, മുൻ സോൺ പ്രസിഡന്റ് ഷാജി ജോൺ പട്ടംതാനം, മുൻ സോൺ ഉപാധ്യക്ഷനും മുതിർന്ന മാധ്യമ പ്രവർത്തകനുമായ സാം കെ ചാക്കോ, ദിനേശ് കുമാർ, ജോൺ ഫിലിപ്പ് സെക്രട്ടറി ജോൺ വി കോശി, പ്രോഗ്രാം ഡയറക്ടർ ഫ്രാൻസി പോൾസൺ, ആനി ജോർജ് റൂബൻ ഐസക്ക് ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു. കോവിഡ് മാനദണ്ഡപ്രകാരമാണ് ചടങ്ങുകൾ നടന്നത്.