പത്തനംതിട്ട; കെ. എസ്. എസ്. പി. ഉള്ളന്നൂർ യൂണിറ്റ് വാർഷികം പ്രസിഡന്റ് വി.എസ്. ബിന്ദു കുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടി. സെക്രട്ടറി അഞ്ചു തമ്പി റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ കമ്മിറ്റിയംഗം പിഎസ്. ജയചന്ദ്രൻ സംഘടന രേഖ അവതരിപ്പിച്ചു. സമൂഹത്തിൽ വർദ്ധിച്ച് വരുന്ന അന്ധവിശ്വാസങ്ങളെയും പെൺകുട്ടികൾക്ക് നേരേയുള്ള അക്രമങ്ങളെയും യോഗം ശക്തമായി അപലപിച്ചു. വർഗീയ വിദ്വേഷ ശക്തികളുടെ കടന്ന് കയറ്റത്തിനെതിരെ ബോധവൽക്കരണ പരിപാടികൾ നടത്താൻ തീരുമാനിച്ചു. പ്രസിഡന്റ് വി. എസ്. ബിന്ദുകമാർ, വൈസ് പ്രസിഡന്റ് മാർ ഡോ. മിനി പ്രേംലാൽ ,അക്ഷയ് . സെക്രട്ടറി അനുതമ്പി , ജോ.സെക്രട്ടറി ജയാ സുരേഷ് , ഭാഗ്യ .ബി എന്നിവരെ തെരഞ്ഞെടുത്തു.