കോഴഞ്ചേരി: കൊവിഡാനന്തരം ആഗോളതലത്തിലുണ്ടായ സാമ്പത്തിക തൊഴിൽ മാന്ദ്യവും മൂലം കേരളത്തിലെ നിർമ്മാണ മേഖല സ്തംഭനാവസ്ഥയിലാണെന്നും ഈ മേഖലയെ ഉത്തേജിപ്പിക്കുന്നതിനുള്ള അടിയന്തര ശ്രദ്ധ കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകളുടെ ഭാഗത്തുനിന്നുണ്ടാവണമെന്നും അല്ലാത്ത പക്ഷം ആയിരക്കണക്കിന് തൊഴിലാളികളുടെ ജീവിതം ദുരിതപൂർണമാകുമെന്നും കേരള അസംഘടിത നിർമ്മാണ തൊഴിലാളി കോൺഗ്രസ് ജില്ലാ നേതൃത്വ യോഗം ഉദ്ഘാടനം ചെയ്ത് കേരള കോൺഗ്രസ് ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റ് വിക്ടർ ടി. തോമസ് പറഞ്ഞു. നിർമ്മാണ മേഖലയിലേക്ക് ബാങ്കുകൾ ഉദാര വ്യവസ്ഥയിൽ ലോൺ അനുവദിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജോബി കാക്കനാട് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ബിനു കുരുവിള,വി.ആർ. രാജേഷ്, ബിനു പരപ്പുഴ, സിറിൾ സി. മാത്യു, റോയി പുത്തൻപറമ്പിൽ, ജിബി തോമസ് എന്നിവർ പ്രസംഗിച്ചു.