 
കുമ്പനാട്: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ നടത്തുന്ന സ്വാഭിമാന യാത്രയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ് കോയിപ്രം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുമ്പനാട് ജംഗ്ഷനിൽ സായാഹ്ന പ്രതിഷേധ ജ്വാല നടത്തി. കോൺഗ്രസ് കോയിപ്രം മണ്ഡലം പ്രസിഡന്റ് സുമ്പിൻ നീറുംപ്ലാക്കൽ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സേതുനാഥ് എസ്. പുല്ലാട് അദ്ധ്യക്ഷത വഹിച്ചു. ജോർജ്ജി സി മാത്യു, ജാൻസൺ ചെറിയാൻ, എഡ്വിൻ ജോൺ വർഗീസ്, ഗായത്രി എന്നിവർ പ്രസംഗിച്ചു.