അടൂര്‍ : യൂത്ത് കോണ്‍ഗ്രസ് അടൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നീതിയെ കൊല്ലുന്ന മോദി - യോഗി ഭരണകൂട ഭീകരതക്കെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ സ്വാഭിമാന യാത്രക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യോഗിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു. നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് അരവിന്ദ് ചന്ദ്രശേഖര്‍ ഉദ്‌ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് അടൂര്‍ മണ്ഡലം പ്രസിഡന്റ് നിതീഷ് പന്നിവിഴ അദ്ധ്യക്ഷത വഹിച്ചു. എ.ബി തോമസ്, അഖില്‍ പന്നിവിഴ, രതീഷ്, എന്നിവർ പ്രസംഗിച്ചു.