touriasm

അടൂർ: കേരള ടൂറിസം ദിനത്തോട് അനുബന്ധിച്ച് അടൂർ എൻജിനീയറിംഗ് കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പന്ത്രണ്ട് ദിവസം നീണ്ടുനിന്ന ടൂറിസം ദിനാഘോഷ മത്സരങ്ങളുടെ സമാപന ചടങ്ങ് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഓൺ ലൈനിലൂടെ ഉദ്ഘാടനം ചെയ്തു. കൊവിഡ് കാലത്ത് വിനോദസഞ്ചാര മേഖല നേരിടുന്ന പ്രതിസന്ധികളും അവ മറികടക്കാനുള്ള മാർഗ്ഗനിർദ്ദേശങ്ങളെ പറ്റിയും മന്ത്രി സംസാരിച്ചു. . തപാൽ ദിനാചരണത്തിന് ഭാഗമായി കേരള പോസ്റ്റൽ സർക്കിളുമായി ചേർന്ന് അടൂർ എൻജിനീയറിംഗ് കോളേജ് എൻ.എസ്.എസ് യൂണിറ്റ് ദേശീയ തലത്തിൽ സംഘടിപ്പിക്കുന്ന 'ഫിലാത്തലിക്' പരിപാടിയും മന്ത്രി ഉദ്ഘാടനം ചെയ്തു. എൻ എസ് എസ് കോളേജ് യൂണിറ്റിന്റെ ഔദ്യോഗിക വാർത്താകുറിപ്പായ 'ezperanza'-യുടെ പ്രകാശനവും നടന്നു . കോളേജ് പ്രിൻസിപ്പൽ ഡോ.എസ്.സുനിൽകുമാർ അദ്ധ്യക്ഷനായിരുന്നു. എൻ.എസ്.എസ് സ്റ്റേറ്റ് പ്രോഗ്രാം കോ - ഓർഡിനേറ്റർ ഡോ .ജോയി വർഗ്ഗീസ് , വോളൻ്റിയർ സെക്രട്ടറി അനിറ്റ സെബാസ്റ്റ്യൻ , റീജിയണൽ പ്രോഗ്രാം കോഡിനേറ്റർ ഷെരോസ്. എച്ച്, പ്രോഗ്രാം ഓഫീസർമാരായ പ്രേംനാഥ്. വി, മുരളി വി എസ്സ്, പ്രോഗ്രാം കൺവീനർ നവനീത് ചന്ദ്രൻ,വോളന്റീർ സെക്രട്ടറി ഗൗതം കുമാർ എന്നിവർ സംസാരിച്ചു.