പത്തനംതിട്ട : ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി യുവതലമുറയ്ക്ക് ഗാന്ധിയൻ ദർശനങ്ങളും മൂല്യങ്ങളും പകർന്നു നൽകുന്നതിനായി ജില്ലാ ഭരണകേന്ദ്രവും ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പും ജില്ലാ ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്‌കീമും സംയുക്തമായി ഹയർ സെക്കൻഡറി വിഭാഗം വിദ്യാർഥികൾക്കായി രാഷ്ട്രപിതാവ് മഹാത്മാഗാന്ധിജിയുടെ ജീവിതം ആസ്പദമാക്കി ഓൺലൈൻ ക്വിസ് മത്സരം ഒക്ടോബർ 14ന് രാവിലെ 10 ന് സംഘടിപ്പിക്കും. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടുന്നവർക്ക് കാഷ് പ്രൈസ്, പുസ്തകം, സർട്ടിഫിക്കറ്റ് എന്നിവ സമ്മാനമായി നൽകുമെന്ന് നാഷണൽ സർവീസ് സ്‌കീം ജില്ലാ കോഓർഡിനേറ്റർ വി.എസ്. ഹരികുമാർ അറിയിച്ചു.