പത്തനംതിട്ട : നഗരസഭയിൽ വാർഡ് 6, 7 വല്യയന്തി, പൂവൻപാറ കുടിവെള്ള പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കുന്ന ട്രീറ്റ്മെന്റ് പ്ലാൻറ് പണികൾ അവസാന ഘട്ടത്തിലേക്ക് . ഈറോടിൽ നിന്നുമാണ് പ്ലാന്റ് എത്തിയത് കൊവിഡ് -19പ്രോട്ടോകോൾ പ്രകാരം ശബരിമല ഇടത്താവളത്തിൽനിന്നും അണുനശീകരണം നടത്തിയാണ് വാർഡുകളിൽ എത്തിച്ചത് . ഇതുസംബന്ധിച്ച പണികൾ അവസാനഘട്ടത്തിലാണ് പ്ലാന്റ് ഒന്നിന് 8ലക്ഷംരൂപയാണ് എസ്റ്റിമേറ്റ് തുക.