cleaning

പത്തനംതിട്ട : നഗരസഭാ ഇരുപത്തിനാലാം വാർഡ് കൊവിഡ് മുക്തമാക്കുന്ന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മുൻ നഗരസഭാ ചെയർമാൻ ടി.സക്കീർ ഹുസൈൻ നിർവഹിച്ചു. എൽ.ഡി.എഫ് നേതാക്കളായ സാബു കണ്ണങ്കര, രമേശ് ആനപ്പാറ, അജ്മൽ ,അസിം ,രാജേഷ് ആനപ്പാറ എന്നിവർ പങ്കെടുത്തു.

തിരുവല്ല: നഗരസഭയിൽ 16 വാർഡ് കണ്ടൈൻമെൻറ് സോണിലെ കടകളിൽ ബി.ജെ.പിയുടെയും യുവമോർച്ചയുടെയും നേതൃത്വത്തിൽ അണുനശീകരണം നടത്തി. യുവമോർച്ച ജില്ലാ ജനറൽസെക്രട്ടറി ആർ.നിതീഷ് ഉദ്ഘാടനം ചെയ്തു. അനിൽകുമാർ, അഖിൽ ഉണ്ണി, അജി മീന്തലക്കര, രമേശ് എന്നിവർ നേതൃത്വം നൽകി.