പത്തനംതിട്ട: സർക്കാർ ജീവനക്കാരുടേയും അദ്ധ്യാപകരുടേയും നിലവിലുണ്ടായിരുന്ന പെൻഷൻ ആനുകൂല്യങ്ങളെ ദോഷകരമായി ബാധിക്കുന്ന കേരള സർവീസ് റൂൾസ് ഭേദഗതി തികച്ചും ഏകപക്ഷീയവും അനീതിയുമാണെന്ന് എ.കെ.എസ് ടി.യു ജില്ലാകമ്മിറ്റി ആരോപിച്ചു.ലീപ് ഇയറു കളിലെ അധിക ദിവസങ്ങൾ കൂടി പെൻഷൻകണക്കാക്കുന്നതിൽ ഉൾപ്പെടുത്തണമെന്ന കോടതി ഉത്തരവ് മറികടക്കാനുള്ള ഈ ഭേദഗതി പിൻവലിക്കണമെന്ന് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ബഹുഭൂരിപക്ഷം ജീവനക്കാരേയും ദോഷകരമായി ബാധിക്കുന്ന ഭേദഗതി സർവീസ് സംഘടനകളുമായി കൂടിയാലോചിക്കാതെ ഏകപക്ഷീയമായി ചെയ്തത് അംഗീകരിക്കാനാവിലെന്നും ജില്ലാ പ്രസിഡന്റ് പി.കെ സുശീൽ കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ജില്ലാ കമ്മിറ്റി തീരുമാനിച്ചു.ജില്ലയുടെ ചാർജ്ജുള്ള സംസ്ഥാന വൈസ് പ്രസിഡന്റ് എം.എൽ. ജോർജ്ജ് രത്‌നം ഉദ്ഘാടനം ചെയ്ത യോഗത്തിൽ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം സി. മോഹനൻ, ജില്ലാ സെക്രട്ടറി പി.എസ് ജീമോൻ,സംസ്ഥാന കമ്മിറ്റി അംഗം കെ.എ തൻസീർ,ജില്ലാ കമ്മിറ്റി അംഗങ്ങളായ സ.തോമസ് എം ഡേവിഡ്, സ. റെജി മലയാലപ്പുഴ എന്നിവർ സംസാരിച്ചു.