തിരുവല്ല: വെള്ളപ്പൊക്കത്തെ തുടർന്ന് ചെളിയും മാലിന്യവും നിറഞ്ഞും കാടുവളർന്നും കിടന്നിരുന്ന ആലംതുരുത്തിയിലെ പഞ്ചായത്ത് കുളിക്കടവും വെള്ളക്കെട്ട് ഒഴിവാക്കി റോഡും കോൺഗ്രസ് ‌കടപ്ര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശുചീകരിച്ചു. മണ്ഡലംപ്രസിഡന്റ് പി.തോമസ് വർഗീസിന്റെ നേതൃത്വത്തിൽ യൂത്ത്‌ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജീവിൻ പുളിമ്പള്ളിൽ, പീതാംബരദാസ്, മോഹൻ മത്തായി, ടി.കെ.പ്രഹ്ലാദൻ, സജി തൂമ്പുങ്കൽ, ലിജോ പുളിമ്പള്ളിൽ, ബിനിൽ ബാബു, ജോബിൻ മാത്യു, ജിജി അച്ചാവേലിൽ, റിജോ ജോർജ്ജ്, രാജമ്മ, സുരേഷ്എന്നിവർ നേതൃത്വം നൽകി.