തിരുവല്ല: ഓതറയിലെ ഗുണ്ടാ ആക്രമണക്കേസിലെ പ്രധാന പ്രതികളെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടിയിൽ ബി.ജെ.പി തിരുവല്ല നിയോജകമണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. മുഴുവൻ പ്രതികളെയും പിടികൂടിയില്ലെങ്കിൽ പൊലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പെടെയുള്ള സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡൻ്റ് അഡ്വ.ശ്യാം മണിപ്പുഴ പറഞ്ഞു. ജില്ലാ സെക്രട്ടറി പ്രസന്നകുമാർ കുറ്റൂർ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ ജയൻ ജനാർദ്ദനൻ, അനീഷ് വർക്കി എന്നിവർ സംസാരിച്ചു.