13-konni-block
കോന്നി

കോന്നി: ശുചിത്വ പദവി പ്രഖ്യാപനത്തോടനുബന്ധിച്ച് ശുചിത്വ പ്രവർത്തനങ്ങളിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടപ്പിലാക്കിയ കോന്നി ബ്ലോക്ക് പഞ്ചായ ത്തിന് ശുചിത്വ പദവി ലഭിച്ചു. കോന്നി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഏഴ് ഗ്രാമപഞ്ചായത്തുകളിലും ശുചിത്വ പദവി ലഭിക്കുകയുണ്ടായി.
ശുചിത്വപദവി പ്രഖ്യാപനത്തോടനുബന്ധിച്ച് പ്രസിഡന്റ് കോന്നിയൂർ പി.കെയുടെ അദ്ധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ ദേശീയ നാരി ശക്തി പുരസ്‌കാര ജേതാവും പൊതു പ്രവർത്തകയുമായ ഡോ.എം.എസ്.സുനിൽ പുരസ്‌കാരങ്ങൾ കൈമാറി. ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് കോന്നിയൂർ രാധാകൃഷ്ണൻ, സെക്രട്ടറി ഗ്രേസി സേവ്യർ, ജനറൽ എക്സ്റ്റൻഷൻ ഓഫീസർ കെ.വസുന്ധ രൻപിള്ള എന്നിവർ സംസാരിച്ചു.