മല്ലപ്പള്ളി: ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റും കേരളാ കോൺഗ്രസ് മാണി വിഭാഗം നേതാവുമായ കെ. ദിനേശ് മാതൃസംഘടനയായ ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേർന്നു. ഇടതുപക്ഷത്തേക്ക് പോകുവാനുള്ള കേരളാ കോൺഗ്രസ് തീരുമാനത്തിൽ പ്രതിഷേധിച്ചാണ് കോൺഗ്രസിൽ ചേർന്ന് പ്രവർത്തിക്കുവാൻ തീരുമാനിച്ചത്. ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്ജ് മെമ്പർഷിപ്പ് നൽകി. കെ.പി.സി.സി നിർവാഹക സമിതി അംഗം അഡ്വ.റജി തോമസ്,ഡി.സി.സി ജനറൽ സെക്രട്ടറിമാരായ കോശി പി.സക്കറിയ,സോജി മെഴുവേലി,സജി കൊട്ടക്കാട്,കവിയൂർ മണ്ഡലം പ്രസിഡന്റ് ആർ.ശശിധരൻ എന്നിവർ സന്നിഹിതരായിരുന്നു.