 
പന്തളം: .കേരളത്തിലെ ജനങ്ങളോടു കള്ളം പറഞ്ഞ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പന്തളം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ധർണ.ബ്ലോക്ക് പ്രസിഡന്റ് അഡ്വ.ബിജു ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു.കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിക്ടർ ടി. തോമസ് ഉദ്ഘാടനം ചെയ്തു. ആർ.എസ്.പി ദേശീയ നിർവാഹക സമിതി അംഗം അഡ്വ.കെ.എസ് ശിവകുമാർ ,ഡി.സി.സി സെക്രട്ടറി അഡ്വ.സി.എൻ തൃദീപ് ,മണ്ഡലം പ്രസിഡന്റ് എ നൗഷാദ് റാവുത്തർ എന്നിവർ പ്രസംഗിച്ചു.