sathyagraha
യു ഡി എഫ് നേതാക്കൾ തിരുവല്ലയിൽ നടത്തിയ സത്യാഗ്രഹം കെ.പി.സി.സി സെക്രട്ടറി പ്രൊഫ സതീശ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: സ്വർണ്ണക്കടത്ത് കേസിലെ പ്രതികളെ സംരക്ഷിക്കുകയും സഹായിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി കെ.ടി ജലീലും രാജിവെക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് തിരുവല്ല നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സത്യാഗ്രഹം നടത്തി. കെ.പി.സി.സി സെക്രട്ടറി പ്രൊഫ.സതീശ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം ചെയർമാൻ അഡ്വ.ഉമ്മൻ അലക്‌സാണ്ടർ അദ്ധ്യക്ഷത വഹിച്ചു.കേരളാ കോൺഗ്രസ് (ജോസഫ്) സംസ്ഥാന കമ്മിറ്റിയംഗം വർഗീസ് മാമ്മൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ആർ. ജയകുമാർ. മുസ്ലിംലീഗ് നിയോജകമണ്ഡലം സെക്രട്ടറി പി.എ അനീർ,ആർ.എസ്.പി നിയോജകമണ്ഡലം സെക്രട്ടറി മധുസൂദനൻപിള്ള എന്നിവർ പ്രസംഗിച്ചു.