തണ്ണിത്തോട്: തേക്കുതോട് എഴാംതല റോഡിന്റെ നിർമ്മാണം കെ.യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 30ലക്ഷം രൂപ മുതൽ മുടക്കിയാണ് റോഡ് നിർമ്മിക്കുന്നത്.തണ്ണിത്തോട് പഞ്ചായത്തിലെ തകർന്നു കിടന്ന പ്രധാന റോഡുകളിൽ ഒന്നാണ് ഇത്.തണ്ണിത്തോട് പഞ്ചായത്ത് പ്രസിഡന്റ് എം.വി.അമ്പിളി യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. പി.ആർ.രാമചന്ദ്രൻ പിള്ള,കെ.ജെ.ജെയിംസ്, സി.ജെ.ജോയ്, പ്രവീൺ പ്രസാദ്, സി.എസ്. ജയരാജൻ, പി.വി.സത്യൻ, ടി എസ്.പ്രഭ എന്നിവർ സംസാരിച്ചു.