കൊടുമൺ: അടുത്ത അഞ്ച് വർഷം കൊടുമൺ പഞ്ചായത്തിൽ എന്തെല്ലാം വികസന പ്രവർത്തനം നടത്തണമെന്ന് പൊതുജനങ്ങളിൽ നിന്ന് അഭിപ്രായം അറിയാൻ എൽ.ഡി.എഫ് നേതൃത്വത്തിൽ കൊടുമൺ പഞ്ചായത്തിൽ നിർദേശപ്പെട്ടികൾ സ്ഥാപിച്ചു. 18 വാർഡുകളിലും രണ്ട് വീതം പെട്ടികളാണ് വയ്ക്കുന്നത്. കൊടുമൺ ജംഗ്ഷനിൽ ആദ്യ പെട്ടി സ്ഥാപിച്ച് സി.പി.എം ഏരിയ സെക്രട്ടറി എ.എൻ.സലിം ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞന്നാമ്മ കുഞ്ഞ്, സി.ജി.മോഹനൻ,എ.എൻ.സത്യശീലൻ,ജയചന്ദ്രൻ എന്നിവർ സംസാരിച്ചു.